മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതം സിനിമയാകുകയാണ്. അനുപം ഖേർ ആണ് ഡോ. മൻമോഹൻ സിംഗ് ആയി ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്.
ജർമൻ നടി സൂസൻ ബെർനെർട് ആണു സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ് സിനിമയുടെ പേര്.നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച താരമാണ് സൂസൻ. ചക്രവർത്തി അശോക സമ്രാട്ട് എന്ന ടെലിവിഷൻ ഷോയിലൂടെയും ശ്രദ്ധേയയാണ്.
പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സൂസൻ തന്നെയാണ് സോണിയാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ: ദ മേക്കിംഗ് ആൻഡ് അണ്‍മേക്കിംഗ് ഓഫ് മൻമോഹൻ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്നാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.