ഭോപ്പാൽ: കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍.
മധ്യപ്രദേശിലെ ഭോപ്പാലിലെ ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയും മുന്‍ വനം മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അംബാല സ്വദേശിനിയായ സോണിയ ബരദ്വാജ്(38) ആണ് ഉമംഗ് സിംഗാറിന്റെ ഭോപ്പാലിലെ വീട്ടില്‍ ജീവനൊടുക്കിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി സോണിയ, ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് കഴിഞ്ഞത്.
ഇരുവരും ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. സംഭവ സമയം ഉമംഗ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഞായറാഴ്ച മുറി തുറക്കായതോടെ വീട്ടിലെ ജീവനക്കാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണിയ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.
ഉമംഗ് സിംഗാറിന്റെ ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു. അത് നടന്നില്ല. അതുകൊണ്ട് ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയത്.
സോണിയയുമായി അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നുവെന്ന് ഉമംഗ് പോലീസിന് മൊഴി നല്കി. സോണിയ മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും പോലീസ് കണ്ടെത്തി.