കല്ലറ: രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വേളി സ്വദേശിയും പാങ്ങോട് ഭരതന്നൂർ സ്വദേശിയായ യുവാവിന്റെ ഭാര്യയുമായ സോണി (21) തിരുവനന്തപുരം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്.
യുവതിയുടെ ഭർത്താവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ഒപ്പം ഉണ്ടായിരുന്ന കാമുകൻ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ സോണിയെ റിമാൻഡു ചെയ്തു.
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതാണ് യുവതിക്കെതിരെയുള്ള കേസ് .പാങ്ങോട് പോലീസ് ഇൻസ്പക്ടർ സുനീഷ്, എസ്ഐ അജയൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ഗീതാകുമാരി എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.