നീലേശ്വരം: മൊബൈല്‍ഫോണില്‍ പുലര്‍ച്ചെ മൂന്നരയ്ക്കും നോക്കിക്കൊണ്ടിക്കുന്നതിനെ ചോദ്യംചെയ്തതിന് മകന് പലകകൊണ്ട് തലയ്ക്കടിച്ച് അമ്മയ്ക്കു ദാരുണമരണം. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (63) ആണ് ഇന്ന് പുലര്‍ച്ചെ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മകന് സുജിത്ത് (34) രുഗ്മിണിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
സംഭവദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയശേഷം ചികിത്സയ്ക്കായി കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിനുശേഷം അക്രമാസക്തനായിനിന്ന സുജിത്തിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് കീഴടക്കിയത്.
ഇയാളെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയപ്പോള്‍ മാനസിക വൈകല്യമുളളതായി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കോടതി കുതിരവട്ടത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. അര്‍ധരാത്രി പിന്നിട്ടിട്ടും സുജിത്ത് മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നതിനെ രുഗ്മിണി ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടയിലാണ് ഇയാള്‍ മരപ്പലക കൊണ്ട് തലയ്ക്കടിച്ചത്.
ബഹളവും നിലവിളിയും കേട്ട് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പ്രേം സദന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് രുഗ്മിണിയെ ആശുപത്രിയിലെത്തിച്ചത്. അടിയേറ്റ് തല ഏറെക്കുറെ പിളര്‍ന്ന നിലയിലായിരുന്നു.
സുജിത്തിനെ കൂടാതെ മറ്റൊരു മകന് കൂടി രുഗ്മിണിക്കുണ്ട്. തുടര്‍ന്നുണ്ടായ ബഹളത്തിനിടയിലാണ് ഇയാള്‍ മരപ്പലക കൊണ്ട് തലയ്ക്കടിച്ചത്. ബഹളവും നിലവിളിയും കേട്ട് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പ്രേം സദന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് രുഗ്മിണിയെ ആശുപത്രിയിലെത്തിച്ചത്. അടിയേറ്റ് തല ഏറെക്കുറെ പിളര്‍ന്ന നിലയിലായിരുന്നു. സുജിത്തിനെ കൂടാതെ മറ്റൊരു മകന് കൂടി രുഗ്മിണിക്കുണ്ട്.