മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സോനു സതീഷ്. സീരിയലുകളിലെ വില്ലത്തി റോളുകളില്‍ തിളങ്ങിയാണ് സോനു മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ വേണി എന്ന കഥാപാത്രമാണ് സോനുവിനെ പ്രശസ്തയാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് വരുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോനു രംഗത്തെത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു താനെന്ന് സോനു പറയുന്നു.
വേണിയെന്നായിരുന്നു മുമ്പ് എല്ലാവരും വിളിച്ചത്. ഇപ്പോ ചിലരൊക്കെ ദേവുയെന്ന് വിളിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. നടി മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സോനു.
അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഏതെങ്കിലുമൊരു മേഖല തിരഞ്ഞെടുക്കാനായി പറഞ്ഞാല്‍ താന്‍ പെട്ടുപോവുമെന്ന് താരം പറയുന്നു. കുഞ്ഞിലേ തൊട്ടുള്ള ആഗ്രഹം ഡാന്‍സറാവുക എന്നായിരുന്നു. അതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.
ചെറുപ്പത്തില്‍ തന്നെ അമ്മ ഡാന്‍സ് പഠിപ്പിക്കാനായി വിട്ടിരുന്നു. കാലുറപ്പിച്ച സമയത്ത് തന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തിരുന്നു. പിന്നീടങ്ങോട്ട് ഡാന്‍സ് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. എന്ത് പരിപാടിയാണേലും സോനുവിന്റെ ഡാന്‍സ് എന്ന അവസ്ഥയായിരുന്നു.
പങ്കെടുക്കുന്ന പരിപാടികളിലെല്ലാം കപ്പ് സ്വന്തമാക്കുകയെന്ന തരത്തിലായിരുന്നു പോക്ക്. ബാഗ് കണ്ടാണ് അറ്റന്‍ഡന്‍സ് തന്നിരുന്നത്. ഡാന്‍സറായിരുന്നതിനാല്‍ എല്ലായിടത്തും സെന്റര്‍ ഓഫ് അട്രാക്ഷന്‍സുമുണ്ടായിരുന്നു.
കുറേ ലവ് ലെറ്ററും പ്രൊപ്പോസല്‍ രംഗങ്ങളൊക്കെയുണ്ടായിരുന്നു. സ്‌കൂളിലേ മുതല്‍ ഫാന്‍സുണ്ടായിരുന്നു. കലാതിലകമൊക്കെയായതിനാല്‍ കുറച്ച് ജാഡയൊക്കെയുണ്ടായിരുന്നു. ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗിനുമൊക്കെ പോവുമ്പോളാണ് ആണ്‍കുട്ടികളെ കാണുന്നത്.
ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. ഡാന്‍സിലൂടെ ഡാന്‍സിലൂടെയായിരുന്നു വന്നത്. സ്റ്റേജ് പേടിയൊന്നുമുണ്ടായിരുന്നില്ല എന്ത് പറഞ്ഞാലും. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വാല്‍ക്കണ്ണാടി അവതരിപ്പിച്ചത്. പിന്നീട് മറ്റ് ചാനലുകളില്‍ നിന്നും ആളുകള്‍ വിളിക്കുകയായിരുന്നു.
പത്രത്തിലെ ഫോട്ടോയൊക്കെ കണ്ടാണ് എല്ലാവരും വിളിച്ചത്. സീരിയലില്‍ നിന്നായിരുന്നു ആദ്യം അവസരം ലഭിച്ചത്. തമിഴ് സീരിയലില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നു. ഭാഷ പ്രശ്‌നമായി തോന്നിയിരുന്നില്ല.
അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവുമായിരുന്നു. അമ്മയ്ക്ക് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം, മെഡിസിന്‍ കിട്ടിയില്ല, എഞ്ചിനീയറിംഗ് കിട്ടിയിരുന്നു. ആര്‍ട്‌സെടുത്ത് പഠിച്ചോളാമെന്ന് അമ്മയോട് പറയുകയായിരുന്നു.
ലിറ്ററേച്ചറിലും കുച്ചിപ്പുഡിയിലും പിജിയുണ്ട്. ജെആര്‍എഫ് കിട്ടിയിട്ടുണ്ട്. അമ്മയുടെ ആഗ്രഹം പോലെ ഡോക്ടറേറ്റ് എടുത്ത് ഡോക്ടറാവാനുള്ള ശ്രമത്തിലാണ് താനെന്നും സോനു പറയുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ അങ്ങനെയധികം കോംപ്രമൈസ് ചെയ്യാനാവുമെന്ന് തോന്നുന്നില്ല. സീരിയല്‍ മേക്കിംഗ് വ്യത്യസ്തമാണ്. സിനിമയില്‍ നിന്നും അവസരങ്ങള്‍ അങ്ങനെയധികം വന്നിട്ടില്ല.
കറക്റ്റായിട്ടുള്ളൊരു എന്‍ട്രിക്കായി കാത്തിരിക്കുകയാണ് താനെന്നും സോനു സതീഷ് പറയുന്നു. നിലവില്‍ സുമംഗലി ഭവയാണ് ചെയ്യുന്നത്. വില്ലത്തിയെ അവതരിപ്പിച്ചപ്പോള്‍ അങ്ങനെ മോശം അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ആ സമയത്ത് റിയാലിറ്റി ഷോ ചെയ്യുന്നുണ്ടായിരുന്നു.
സ്ത്രീധനത്തിലെ വേണിയോടുള്ള ദേഷ്യത്താല്‍ ചില അമ്മൂമ്മമാരൊക്കെ ഊന്നുവടി വെച്ച് ടിവിയില്‍ കുത്തുമായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. യാത്ര ചെയ്യാന്‍ ഏറെയിഷ്ടമാണ്, ഷൂട്ട് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയാല്‍ ട്രിപ് പോവാമെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ശല്യപ്പെടുത്താറുണ്ടെന്നും സോനു പറയുന്നു. ബംഗളൂരുവില്‍ ഐടി എഞ്ചിനീയറായ അജയ് ആണ് സോനുവിന്റെ ഭര്‍ത്താവ്.