ലുധിയാന (പഞ്ചാബ്): സാന്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരേ പഞ്ചാബ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ലുധിയാന ജുഡീഷൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗറാണ് ഇന്നലെ വാറണ്ട് പുറപ്പെടുവിച്ചത്.
ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്കിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ വാറണ്ട്. മോഹിത് ശുക്ല എന്നയാളാണു മുഖ്യപ്രതി. റിജിക്ക നാണയ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് മോഹിത് ശുക്ല പണം തട്ടിയെന്നാണ് ആരോപണം.
കേസിൽ മൊഴി നല്കാന് സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്. പത്തിനുമുന്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു നിർദേശം. കേസിന്റെ അടുത്ത വാദം പത്തിനാണ്.