രണ്ടു വർഷം മുന്പ് തമിഴ് സിനിമയിൽ കോളിളക്കമുണ്ടാക്കിയ വാക്കായിരുന്നു സുചി ലീക്സ്. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് സുചി ലീക്സ് എന്ന ഹാഷ് ടാഗോടെ പുറത്തുവന്ന ചലച്ചിത്രലോകത്തെ പ്രശസ്തരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമാണ് തമിഴ് ചലച്ചിത്രലോകത്ത് ഭൂകന്പമുണ്ടാക്കിയത്.
ധനുഷിനെതിരെയായിരുന്നു ആദ്യ ആക്രമണം. ഒരു വിരുന്നിൽ പങ്കെടുക്കവേ ധനുഷിനൊപ്പം വന്നയാൾ തന്നെ ഉപദ്രവിച്ചുവെന്നും ധനുഷിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തുമെന്നും സുചിത്ര പറഞ്ഞിരുന്നു. എന്നാൽ സുചിത്രയുടെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വാദവുമായി സുചിത്രയുടെ മുൻ ഭർത്താവ് കാർത്തിക് രംഗത്തെത്തിയിരുന്നു.
സുചിലീക്സ് വിവാദമുയർത്തിയതിനുശേഷം സുചിത്ര കുറേക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ സജീവമല്ലായിരുന്നു. ഇപ്പോൾ എല്ലാത്തിനും പിന്നിൽ ഹാക്കറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര.
ധനുഷ് വലിയ നടനാണ്. അസുരനിൽ അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തയാൾ ധനുഷിനെതിരെ നീചമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. സിനിമാരംഗത്തെ പലരുടേയും സ്വകാര്യ ദൃശ്യങ്ങൾ എന്റെ പേരിൽ ഹാക്കർ പറുത്തുവിട്ടു.
എന്റേതുൾപ്പെടെ പലരുടേയും ജീവിതങ്ങളെ ഇതു ബാധിച്ചു. സ്വീകരിക്കാവുന്ന എല്ലാ കർശന നടപടികളും ഇതിനെതിരെ ഞങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. – സുചിത്ര പറയുന്നു.