ആരുമില്ലെന്ന് ഓർത്തു വർഷങ്ങളോളം സങ്കടപ്പെടുന്ന ഒരാൾ. പെട്ടെന്ന് ഒരു ദിവസം തനിക്കു രണ്ടു കൂടെപ്പിറപ്പുകൾ ഉണ്ടെന്ന് അറിഞ്ഞാലോ?
സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. ബ്രിട്ടീഷ് ടെലിവിഷൻ സീരിസായ ലോംഗ് ലോസ്റ്റ് ഫാമിലിയിൽ റിലീസ് ചെയ്ത ഒരു സഹോദരിയുടെയും രണ്ടു സഹോദരന്മാരുടെയും കഥയാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്നത്.
അച്ഛനെക്കാണാതെ
1960കളിൽ മിലാനിൽ താമസിക്കുന്നതിനിടെയാണ് ഡെബ്രയുടെ അമ്മ ഒലിവ് അവളുടെ അച്ഛനായ എണസ്റ്റോയെ പരിചയപ്പെടുന്നതും. ഡെബ്രയെ ഗർഭം ധരിക്കുന്നതും.
പക്ഷേ, ഗർഭകാലത്തെ ചില സങ്കീർണതകൾ കാരണം ഒലിവ് യുകെയിലേക്കു തിരികെ പോന്നു. അതുകൊണ്ടുതന്നെ ഡെബ്ര ജനിച്ചതും വളർന്നതും യുകെയിലായിരുന്നു.
പതിനെട്ടു വയസാകുന്നതുവരെ തന്റെ അച്ഛന്റെ ഒരു ഫോട്ടോ പോലും കാണാതെയാണ് അവൾ വളർന്നത്. മിലാനിലായിരിക്കുന്പോഴുള്ള അമ്മയുടെ ഫോട്ടോകൾ മാത്രമേ ഡെബ്ര കണ്ടിരുന്നുള്ളു.
അവളുടെ അച്ഛൻ അവൾക്കായി അയച്ചിരുന്ന കത്തുകളെല്ലാം അവളുടെ മുത്തശി കത്തിച്ചു കളയുമായിരുന്നു. ഒലിവ് ഡെബ്രയുടെ അച്ഛനെക്കുറിച്ചും അവർ പരിചയപ്പെട്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കുമായിരുന്നു.
“ചിലപ്പോൾ എനിക്ക് ദേഷ്യം വന്നു. എന്തുകൊണ്ടാണ് അദ്ദേഹം എന്നെ കണ്ടെത്താൻ ശ്രമിക്കാത്തത്? എന്നു ഞാൻ ചിന്തിച്ചിരുന്നുവെന്നു ഡബ്ര പറഞ്ഞു.
എന്റെ മുത്തശി എന്നെ സ്നേഹിച്ചു, എന്നെ കൂട്ടിക്കൊണ്ടുപോകുമെന്നു ഭയപ്പെട്ടു. അങ്ങനെയാണ് അവർ കത്തുകൾ നശിപ്പിച്ചു കളഞ്ഞത്. പക്ഷേ, എന്റെ അമ്മ ഒരിക്കലും മിലാനിലേക്കു തിരിച്ചു പോയിരുന്നില്ല.
പതിനെട്ടാം വയസിൽ
ഡെബ്രയ്ക്ക് 18 വയസുള്ളപ്പോൾ അവളുടെ മുത്തശി തന്റെ പക്കലുള്ള രഹസ്യം അവളോട് ഏറ്റുപറഞ്ഞു. മാത്രമല്ല നശിപ്പിക്കാതിരിന്ന അമൂല്യമായ ഒരു കത്തും കൈമാറി.
വിവരങ്ങൾ അറിഞ്ഞ ഐടിവിയുടെ ലോംഗ് ലോസ്റ്റ് ഫാമിലി ടീമും അവതാരിക് ഡാവിന മക്കലും മിലാനിലെ ഏണസ്റ്റോയുടെ കുടുംബവുമായി ബന്ധപ്പെടാൻ തീരുമാനിച്ചു.
അങ്ങനെ ബന്ധപ്പെട്ടപ്പോഴാണ് അറിയുന്നത് ഏണസ്റ്റോ മരിച്ചെന്ന്. പക്ഷേ അവർക്ക് ഒരു സഹോദരി ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവരും ആദ്യം അതിശയിച്ചു.
ഡിഎൻഎ പരിശോധന
മാസിമിലിയാനോയും അലസ്സാൻഡ്രോയും ഒരു ഡിഎൻഎ പരിശോധനയ്ക്കു സമ്മതിച്ചു, ഇതു ഡെബ്ര അവരുടെ സഹോദരിയാണെന്നും അവരേക്കാൾ 10 വയസ് മുതിർന്നയാളാണെന്നും വെളിപ്പെടുത്തി.
ഇതു പറഞ്ഞതോടെ കാമറ ഓഫ് ചെയ്യാൻ പറഞ്ഞ ശേഷം അവൾ പൊട്ടിക്കരഞ്ഞു.
ഏണസ്റ്റോയുടെ ആദ്യകാല ജീവിതം അൽപ്പം ഇരുട്ടു നിറഞ്ഞതായിരുന്നു. ഡെബ്രയുടെ ജനനമാകാം അദ്ദേഹത്തിന് സംഭവിച്ച ആദ്യത്തെ നല്ല കാര്യമെന്നും സഹോദരന്മാർ വിശദീകരിച്ചു.
ഡെബ്രയും പിതാവിന്റെ ചില സവിശേഷതകൾ സഹോദരന്മാരുമായും പങ്കുവച്ചു. മിലാനിലേക്കു പോകാൻ ആദ്യം കിട്ടിയ അവസരത്തിൽത്തന്നെ അവൾ പോയി.
തങ്ങൾ കണ്ടുമുട്ടിയ നിമിം വളരെ വൈകാരികമായിരുന്നുവെന്നു മാസിമിലിയാനോ പറഞ്ഞു.
ഞങ്ങളുടെ കുടുംബം ശക്തമാണ്, അതു ഞങ്ങളുടെ പിതാവിൽനിന്നുള്ള സമ്മാനമാണ്. അവന്റെ അവസാന സമ്മാനം ഡെബ്രയാണെന്നും അവർ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ കാരണം മൂവർക്കും കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
അവൾ കരയുന്നതു കണ്ടപ്പോൾ അവളെ കെട്ടിപ്പിടിച്ചു ഞങ്ങൾ ഇവിടെ ഉണ്ടെന്നു പറയാൻ ആഗ്രഹിച്ചു. അവർക്ക് രണ്ട് സഹോദരന്മാരുണ്ട്- അലസ്സാൻഡ്രോ പറഞ്ഞു.
പിറന്നാൾ ആഘോഷിക്കണം
ഇപ്പോൾ എല്ലാ ദിവസവും സഹോദരന്മാരുമായി സംസാരിക്കുന്ന ഡെബ്ര, പുതുതായി വന്ന സഹോദരങ്ങളോടൊപ്പം ജന്മദിനം അവിടെ ചെലവഴിക്കാൻ ഇറ്റലിയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.
അവരുമായുള്ള നിമിഷങ്ങൾ മനോഹരമാണെന്നു ഞാൻ കരുതുന്നു.ഞങ്ങൾക്കിടയിൽ അടുപ്പിച്ചു നിർത്തുന്ന ഏന്തോ ഉണ്ടെന്നു തോന്നുന്നു.
ലോംഗ് ലോസ്റ്റ് ഫാമിലി ആരാധകർക്ക് ഈ കൂടിച്ചേരൽ ഏറെ സന്തോകരമാണെങ്കിലും ഏണസ്റ്റോയ്ക്കു മകളെ കാണാൻ സാധിച്ചില്ലല്ലോ എന്നതാണ് സങ്കടം.