പോൺ താരം സോഫിയ ലിയോൺ(26) അന്തരിച്ചു. സോഫിയയെ അവരുടെ താമസസ്ഥലത്ത് വച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു. മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മാർച്ച് 1നാണ് സംഭവം. മരണകാരണത്തെക്കുറിച്ച് ലോക്കൽ പൊലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. സോഫിയ ആത്മഹത്യ ചെയ്തതല്ല. അവളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് റെമോരോ കൂട്ടിച്ചേർത്തു.
18-ാം വയസിലാണ് പോൺ ഇൻഡസ്ട്രിയിലേക്ക് സോഫിയ എത്തിയത്. സോഫിയയ്ക്ക്1 മില്യൺ ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ പറയുന്നത്.
പോൺ ഇൻഡസ്ട്രിയിൽ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്. കാഗ്നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീൽഡ്സ് തുടങ്ങിയ പോൺ താരങ്ങളും ഈ വർഷമാണ് മരിച്ചിരുന്നു. ഇതിന് പിന്നാലെ 26-ാം വയസിൽ സോഫിയ ലിയോണും മരിക്കുന്നത്.