ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. നിർദേശങ്ങൾക്കനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ ഇനി ജനമനസുകൾ കീഴടക്കും. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള ഞെട്ടിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്.
ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഒരു മിനിട്ട് ദൈർഘ്യമുള്ള ഉയർന്ന ദൃശ്യനിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ സോറയ്ക്ക് സാധിക്കുമെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. സോറ വിപണിയിലെത്തിക്കുന്നതിന് മുമ്പായുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉപയോക്താക്കളോട് നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ സാം ആൾട്ടമാൻ ആവശ്യപ്പെടുകയും സോറ നിർമ്മിച്ച വീഡിയോകൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
നിലവില്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ദോഷകരമായ ഉള്ളടക്കങ്ങള്‍ ഇത് നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധാനാഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുത്ത ഡിസൈനര്‍മാര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ചലച്ചിത്ര നിര്‍മാതാക്കള്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണത്തിന് വേണ്ടിയും ഈ പ്ലാറ്റ്ഫോം ലഭ്യമാക്കിയിട്ടുണ്ട്.
https://t.co/rmk9zI0oqO pic.twitter.com/WanFKOzdIw
— Sam Altman (@sama) February 15, 2024