തൊടുപുഴ: ജർമനിയിൽ നടക്കുന്ന ലോക ജൂണിയർ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ സേറ മരിയ ജോ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇതിനു മുന്നോടിയായി ഈ മാസം ചെക്കോസ്ലോവാക്യയിൽ നടക്കുന്ന ഷൂട്ടിംഗ് ഹോപ്പ്സ് മത്സരത്തിലും സേറ ഇന്ത്യൻ കുപ്പായമണിയും.
ഡൽഹിയിൽ നടന്ന അവസാനവട്ട സെലക്ഷൻ ട്രയൽസിൽ മഹാരാഷ്്ട്രയുടെയും ജമ്മു കാഷ്മീരിന്റെയും എതിരാളികളെ പിന്തള്ളി സേറ ഒന്നാമതെത്തിയതോടെയാണ് സേറയ്ക്ക് ലോക ചാന്പ്യൻഷിപ്പിലേക്കുള്ള വഴി തുറന്നത്. ആറംഗ ഇന്ത്യൻടീമിൽ നിന്നും ആദ്യമൂന്നു പേരെയാണ് ഇന്ത്യൻ ഗവണ്മെന്റ് സ്പോണ്സർ ചെയ്യുന്നത്.
മുട്ടം റൈഫിൾ ക്ലബ് അംഗമായ സേറയുടെ പരിശീലകൻ കേരള സ്റ്റേറ്റ് കോച്ച് വിപിൻ ദാസാണ്. ഏലിസബത്ത് സൂസൻ കോശിക്കുശേഷം ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരമാണ് സേറമരിയ. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് സേറ.