ബെയ്ജിംഗ്: ലോക അഞ്ചാം നമ്പര്‍ അലക്സണ്ടര്‍ സ്വരേവ് ബെയ്ജിംഗ് ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടില്‍ പുറത്ത്. ലോക 61-ാം റാങ്ക് മലെക് ജാസിരിയാണ് സ്വരേവിനെ തകര്‍ത്തത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 7-6(7-4), 2-6, 6-4നായിരുന്നു ടുണീഷ്യന്‍ താരത്തിന്റെ ജയം. ഈ തോല്‍വിയില്‍ തകര്‍ന്നുപോയ സ്വരേവ് റാക്കറ്റ് നിലത്തെറിഞ്ഞ് ഒടിച്ചു.
റാക്കറ്റെറിഞ്ഞ് ഒടിച്ചതുകൂടാതെ കോര്‍ട്ടിന്റെ വശത്തുണ്ടായിരുന്ന കസേര വലിച്ചെറിയുകയും ചെയ്തു. സ്വരേവ് ഭാവിയില്‍ ടെന്നീസിലെ സൂപ്പര്‍താരമാകുമെന്ന കരുതലിനിടെയാണ് ഇത്തരം മോശം പ്രവൃത്തികള്‍ ഉണ്ടായത്.
യുവാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോ സെര്‍ബിയയുടെ ഫിലിപ് ക്രായിനോവിച്ചിനെ 6-3, 6-0ന് തോല്‍പ്പിച്ചു. സെമിയില്‍ ഡെല്‍ പൊട്രോ ഫാബിയോ ഫോഞ്ഞിനിയെ നേരിടും. ഫോഞ്ഞിനി 6-4, 6-4ന് മാര്‍ട്ടന്‍ ഫുസോവിസിനെ പരാജയപ്പെടുത്തി.