മന്ത്രവാദി ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തി വന്ന സിദ്ധനെ പോലീസ് പൊക്കി.തിരൂര്‍ പുതുപ്പള്ളിയില്‍ പാലക്കവളപ്പില്‍ ഷിഹാബുദ്ദീനെ(37യാണ് അഡിഷനല്‍ എസ്ഐ:പി.രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
കൊടക്കാട് സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് 25 പവന് തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. തകിട് ഉപയോഗിച്ച് മാന്ത്രിക വിദ്യകള്‍ കാണിച്ച ശേഷം കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനു സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിക്കണമെന്ന് വിശ്വസിപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.
പിന്നീട് അവസരം നോക്കി ഈ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതി. ചാറ്റിംഗിലൂടെയും ഫോണ്‍കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്.
മതിയായ രേഖകള്‍ ഇല്ലാതെ ഇയാളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി സിഐ ഹണി കെ.ദാസ് പറഞ്ഞു.