നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കിയ സൗഭാഗ്യയുടെ വരവ് സിനിമാ കുടുംബത്തില്‍ നിന്നുമാണ്.
സൗഭാഗ്യയുടെ പിതാവ് രാജാറാം സിനിമ സീരിയല്‍ രംഗത്ത് അഭിനേതാവ് തുടങ്ങി മേഖലയില്‍ സജീവമായ ഒരു വ്യക്തിയാണ്.
മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താരാ കല്യാണും മലയാള സിനിമയിലെ പരിചിത മുഖങ്ങളും. എന്നാല്‍ സൗഭാഗ്യ തിളങ്ങിയത് ഡബ്മാഷിലൂടെയാണ്. ഇത് വൈറലായോടെ അമ്മയെ പോലെ അഭിനയയത്തിലേക്ക് കടക്കുമെന്ന് വിചാരിച്ചവരാണ് മലയാളി പ്രേക്ഷകര്‍..
എന്നാല്‍ സിനിമയിലേക്ക് ഇല്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗഭാഗ്യ. അഭിനേതാവും ടാറ്റൂ കലാകാരനുമായ അര്‍ജുനെയാണ് താരം ജീവിത പങ്കാളിയായി സ്വീകരിച്ചത്.
തനിക്ക് യോജിച്ച ഒരു ഇണയെയാണ് തന്റെ അമ്മ സമ്മാനിച്ചതെന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
ടിക്ടോക്ക് നിരോധിച്ചതോടെ താരം പിന്തുണയായി രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.
താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാല്‍ ഇപ്പോള്‍ മോശമായി കമന്റിട്ട ആള്‍ക്ക് സൗഭാഗ്യ നല്കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.
താരം പങ്കുവെച്ച ഒരു ചിത്രത്തിനായിരുന്നു മോശമായ കമന്റ് ലഭിച്ചത്.’ ഇത് എത്ര കിലോ വരും” എന്നായിരുന്നു കമന്റ്.
അതിനു സൗഭാഗ്യ നല്കിയ മറുപടി ഇങ്ങനെ ”മൊത്തത്തില്‍ 84 കിലോ വരും” എന്നാണ് പറഞ്ഞത്. ഈ മറുപടി കമന്റിട്ടയാള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നുറപ്പ്.