സൗബിൻ ഷഹീറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചു. സൗബിൻ തന്നെയാണ് സന്തോഷവാർത്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 2017 ഡിസംബറിലായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.
ആഷിഖ് അബു, മീരാ നന്ദൻ, ശ്രന്ദ, അപർണ ബാലമുരളി, വിനയ് ഫോർട്ട്, ടോവിനൊ, ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, സംയുക്ത മേനോൻ തുടങ്ങി സിനിമ മേഖലയിൽ നിന്നും നിരവധിയാളുകൾ സൗബിന് ആശംസയർപ്പിച്ചു. ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ, ജോണ്‍ പോളിന്റെ സംവിധാനത്തിലൊരുങ്ങുന്ന അമ്പിളി എന്നീ ചിത്രങ്ങളാണ് സൗബിൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങൾ.