അന്നയും റസൂലിലുമാണ് ഞാന്‍ ആദ്യമായിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്. അതിന് മുമ്പും ചില സിനിമകളില്‍ ഞാനുണ്ട്. പാണ്ടിപ്പട സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സമയത്ത് അതില്‍ ഏറ്റവും ഒടുവില്‍ ഒരു സീനുണ്ട്.
ഹനീഫിക്ക ഒരു മയിലിനോട് സംസാരിക്കുന്ന സീനുണ്ടല്ലോ. അതിൽ ആ മയിൽ തലപൊക്കി കാണിക്കുന്നുണ്ട്. ആ മയിൽ ഞാനാണ്. അത് കഴിഞ്ഞ് ആ മയിൽ ഉടുപ്പ് ഒന്നുമില്ലാതെ കിടക്കുന്നുണ്ട്.
അതും ചെയ്തത് ഞാനാണ്. പിന്നെ ഹനീഫിക്ക മയിലിന്റെ മുഖം വയ്ക്കുന്നതെ കാണിച്ചിട്ടുള്ളു. പിന്നെ സിനിമയിൽ മൊത്തം ഓടി നടക്കുന്ന മയിൽ ഞാനാണ്.
അതൊന്നും കാണുന്നവർക്ക് അറിയില്ലല്ലോ. അന്നാണ് എനിക്ക് മനസിലായത് ഇതൊക്കെ ഇട്ട് കളിക്കുന്നവരുടെ അവസ്ഥ. അത്രയും ചൂടാണ് അതിനുള്ളിൽ.
പക്ഷെ ആ സമയത്ത് എനിക്ക് ഇഷ്ടമായിരുന്നു. വെറുതെ എല്ലാവരുടെയും ഇടയിലൂടെ ഓടിക്കളിക്കാലോ. കാണുന്ന പ്രേക്ഷകർക്ക് അത് മനസിലാവില്ല. ആ ഡ്രസൊക്കെ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും സിനിമയിൽ ഞാനുണ്ട്.
-സൗബിൻ ഷാഹിർ