ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോയിട്ടുണ്ട് പക്ഷെ ! വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് സൗബിന്‍ ഷാഹിര്‍ പറയുന്ന മറുപടി ഇതാണ്

 

മലയാളത്തില്‍ ഇന്ന് തിരക്കുള്ള താരമാണ് സൗബിന്‍ ഷാഹിര്‍. ഹാസ്യതാരമായിയെത്തിയ സൗബിന്‍ ‘പറവ’യിലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. പടം ഹിറ്റായതോടെ തനിക്ക് സംവിധാനവും നന്നായി വഴങ്ങുമെന്ന് താരം തെളിയിച്ചു. ഇപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും സഹസംവിധായകനായും നടനായും താരം മലയാള സിനിമയ്‌ക്കൊപ്പം യാത്ര തുടങ്ങിയിട്ട് പതിനേഴ് വര്‍ഷമായി. എന്നാല്‍ പ്രായം മുപ്പത്തിനാലായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടത്തില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

പറവ ഹിറ്റായി സഹസംവിധായകനില്‍ നിന്നും സംവിധായകന്റെ കുപ്പായം അണിഞ്ഞ് പേരെടുത്തതോടെ, തന്റെ ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലരും സമീപിക്കുന്നുണ്ടെന്ന് സൗബിന്‍ തന്നെ പറയുന്നു. എന്നാല്‍ ഒരു വിവാഹം കഴിച്ചുകൂടെ എന്ന ചോദ്യത്തോട് സൗബിന്‍ വളരെ രസകരമായാണ് പ്രതികരിക്കുന്നത്. ‘എനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളത് പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് മാത്രമേയുള്ളു. അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേക്ക് പോയിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിയിട്ടില്ല.’ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

 

Related posts