സൗ​ദി​യി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ച്ച ഇന്ത്യ​ൻ യു​വാ​വ് അ​റ​സ്റ്റി​ൽ


റി​യാ​ദ്: സൗ​ദി​യി​ൽ സ്ത്രീ​യെ അ​പ​മാ​നി​ക്കു​ക​യും ശ​ല്യം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ യു​വാ​വ് പി​ടി​യി​ലാ​യി. ദി​ൽ​വ​ർ ഹു​സൈ​ൻ ലാ​സ്ക​ർ എ​ന്ന യു​വാ​വാ​ണ് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ ഹ​സ്സ​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

കു​റ്റം തെ​ളി​ഞ്ഞാ​ൽ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യാ​യി​രി​ക്കും ശി​ക്ഷ. എ​ന്നാ​ൽ ശ​ല്യം ചെ​യ്യ​ൽ പൊ​തു​സ്ഥ​ല​ത്ത് വ​ച്ചോ അ​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കോ വി​ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കോ എ​തി​രെ​യോ ആ​യാ​ൽ ത​ട​വ് അ​ഞ്ചു​വ​ർ​ഷ​വും പി​ഴ മൂ​ന്ന് ല​ക്ഷം റി​യാ​ലും അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ആ​യി ഉ​യ​രും.

മാ​ത്ര​മ​ല്ല പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും വി​ധം പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത ന​ൽ​കു​ക​യും ചെ​യ്യും.

Related posts

Leave a Comment