ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്ക് നീ​ട്ടി സൗ​ദി; കോവിഡ് കേസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ

 

റി​യാ​ദ്: കോ​വി​ഡ് ഭീ​തി ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ വി​ല​ക്ക് സൗ​ദി അ​റേ​ബ്യ നീ​ട്ടി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന മു​റ​യ്ക്ക് യാ​ത്രാ വി​ല​ക്ക് പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം അ​ർ​ജ​ന്‍റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​ഇ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ഇ​നി സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കാം. ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പൗ​രന്മാ​ർ​ക്കും സൗ​ദി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ യു​എ​ഇ ഉ​ൾ​പ്പ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​രന്മാർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന യാ​ത്രാ വി​ല​ക്ക് നീ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച 31,222 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്.

Related posts

Leave a Comment