സൗ​ദി​യി​ൽ കൊ​ടും ചൂ​ട്; താ​പ​നി​ല 48 ഡി​ഗ്രി; അ​ബ​ഹ​യി​ല്‍ കു​റ​ഞ്ഞ താ​പ​നി​ല 20 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്

 
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ചൂ​ട് വ​ർ​ധി​ക്കു​ന്നു. കി​ഴ​ക്ക​ന്‍, മ​ധ്യ, പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ൾ വേ​ന​ല്‍ ചൂ​ടി​ല്‍ ചു​ട്ടു​പൊ​ള്ളു​കയാണ്. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ അ​ല്‍ സ​മാ​നി​ൽ താ​പ​നി​ല 48 ഡി​ഗ്രി വ​രെ ഉ​യ​ര്‍​ന്നു.

അ​ല്‍​ഹ​സ​യി​ലും ദാ​ന​യി​ലും 47 ഡി​ഗ്രി​യും ദ​മ്മാം ഹ​ഫ​ര്‍​ബാ​ത്തി​ന്‍, അ​ല്‍​ഖ​ര്‍​ജ് ഭാ​ഗ​ങ്ങ​ളി​ല്‍ 46 ഡി​ഗ്രി​യും ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. മ​ധ്യ, പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ങ്ങ​ളാ​യി റി​യാ​ദി​ലും മ​ക്ക​യി​ലും മ​ദീ​ന​യി​ലും ചൂ​ട് 45 ഡി​ഗ്രി വ​രെ​യെ​ത്തി.

രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​യ 20 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് അ​ബ​ഹ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഖു​റ​യ്യാ​ത്ത, അ​ല്‍​ബാ​ഹ, തു​റൈ​ഫ് ഭാ​ഗ​ങ്ങ​ളി​ലും ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ട്ടു വ​രു​ന്ന​ത്.

Related posts

Leave a Comment