ലണ്ടൻ: സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിച്ച മുഹമ്മദ് അൽ ഗംദി എന്ന റിട്ട. അധ്യാപകനു സൗദി കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു.
2022 ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തിന് ആദ്യം വിധിച്ച വധശിക്ഷ രണ്ടു മാസം മുന്പു റദ്ദാക്കിയിരുന്നു. എന്നാൽ, പിന്നീട് അപ്പീൽ കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചതായി ബ്രിട്ടനിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു.
സർക്കാരിനെ വിമർശിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് തീവ്രവാദമടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിന് ഒന്പതു ഫോളോവേഴ്സ് മാത്രമാണുള്ളതെന്നും പറയുന്നു.