ഒ​രാ​ഴ്ച​യ്ക്കി​ടെ സൗ​ദി​യി​ൽ 19,541 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ


റി​യാ​ദ്: തൊ​ഴി​ൽ, താ​മ​സ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു.

ഡി​സം​ബ​ർ 26 മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ 19,541 ത്തോ​ളം നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ഇ​തി​ൽ 11,402 പേ​രും ഇ​ഖാ​മ പു​തു​ക്കാ​തെ​യും മ​റ്റും താ​മ​സ​നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്.

4,775 പേ​ർ അ​തി​ർ​ത്തി സു​ര​ക്ഷാ ലം​ഘ​ക​രും 3,364 പേ​ർ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രു​മാ​ണ്. രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 953 പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​തി​ൽ 58 ശ​ത​മാ​ന​വും ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രാ​ണ്. 40 ശ​ത​മാ​നം യ​മ​നി​ക​ളും ര​ണ്ടു ശ​ത​മാ​നം മ​റ്റു രാ​ജ്യ​ക്കാ​രും.

Related posts

Leave a Comment