ചരിത്രത്തിലെ ഏറ്റവും സമഗ്രമായ ബഡ്ജറ്റ് അവതരിപ്പിച്ച് സൗദി; ആശങ്കയോടെ മലയാളികള്‍, പ്രവാസികളുടെ മേല്‍ അധിക നികുതികള്‍ ചുമത്തിയേക്കും

soudi-650കഴിഞ്ഞ ദിവസം സൗദി അറേബ്യ അവതരിപ്പിച്ച ദേശീയ ബഡ്ജറ്റിനെ ആശങ്കയോടെയാണ് മലയാളികളുള്‍പ്പെടെയുള്ള പ്രവാസി സമൂഹം നോക്കിക്കാണുന്നത്. സൗദിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സമഗ്രമായ ബഡ്ജറ്റാണിത്. എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് 33 ശതമാനം കമ്മി ബഡ്ജറ്റാണ് സൗദി ഇത്തവണ അവതരിപ്പിച്ചത്. സ്വന്തം ജനതയെയും നിക്ഷേപകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുകയാണ് ബഡ്ജറ്റിന്റെ ഉദ്ദേശ്യം. ഉന്നത ഉദ്യേഗസ്ഥര്‍ അവതരിപ്പിച്ച ബഡ്ജറ്റിന് ഡസന്‍ കണക്കിന് പേജുകളാണുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി എണ്ണവില ഇടിഞ്ഞുതാഴ്ന്നതാണ് സൗദിക്കു തിരിച്ചടിയായത്. 2020ഓടെ സാമ്പത്തിക രംഗം നേരെയാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ക്രൂഡോയില്‍ ഈ വര്‍ഷം ബാരലിന് 55 ഡോളറായി താഴ്ന്നിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ എണ്ണവിലയുടെ ശരാശരിയേക്കാള്‍ 35 ശതമാനം കുറവാണിത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക സൗദിയിലെ ജനങ്ങള്‍ക്കുണ്ട്. എന്നിരുന്നാലും രാജ്യത്തുള്ള ദരിദ്രരെ സഹായിക്കാന്‍ 670 കോടി ഡോളര്‍ നീക്കിവയ്ക്കുമെന്ന് ബഡ്ജറ്റില്‍ പറയുന്നത് ഇവര്‍ക്ക് ആശ്വാസമാണ്.

ഈ സെപ്റ്റംബറില്‍ സ്‌റ്റേറ്റ് ജോലിക്കാരുടെ ബോണസ്് ഒഴിവാക്കുകയും മന്ത്രിമാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം പെട്രോളിന്റെ വില 50 ശതമാനം കൂട്ടാനും ആലോചനയുണ്ട്. മാത്രമല്ല പ്രവാസികളുടെ ജീവിതത്തെ പുതിയ ബഡ്ജറ്റിലെ കാര്യങ്ങള്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രവാസി തൊഴിലാളികള്‍ക്ക് മേല്‍ പലവിധത്തിലുള്ള നികുതികള്‍ ചുമത്താനുള്ള തീരുമാനം ഏറ്റവുമധികം ബാധിക്കുന്നുന്നത് മലയാളികളെയാണ്. കാരണം പ്രവാസികളില്‍ ഏറ്റവുമധികമുള്ളത് മലയാളികളാണ്. സൗദി നിലപാടു കടുപ്പിച്ചാല്‍ അത് ബാധിക്കുക ആയിരക്കണക്കിനാളുകളുടെ നിലനില്‍പ്പിനെയായിരിക്കും.

Related posts