റിയാദ്: സൗദിയില്‍ 25 ലക്ഷത്തിലധികം പേർ നിർമാണ മേഖലയില്‍ ജോലിയെടുക്കുന്നതായി റിപ്പോർട്ട്.
ഇവരില്‍ 85 ശതമാനവും വിദേശികളാണെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 85.5 ശതമാനം വിദേശികളും ബാക്കി സ്വദേശികളുമാണ്.
സ്വദേശികളായ മൂന്നര ലക്ഷം പേരാണ് നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നത്. നിര്‍മാണ മേഖലയിലെ വനിതാ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. 23,90,000 പുരുഷന്മാരും 1,54,200 സ്ത്രീകളും ഈ മേഖലയില്‍ സേവനമനുഷ്ടിക്കുന്നു.