ഒരാഴ്ചത്തേക്ക് സൗ​ദി​യി​ൽ ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റി​ന് സാ​ധ്യ​ത; കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

റി​യാ​ദ്: സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റ് വീശുമെന്ന് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​നി​ന്നാ​ണ് കാ​റ്റ് തു​ട​ങ്ങു​ക. പി​ന്നീ​ട് മ​ധ്യ ഭാ​ഗ​ത്തേ​ക്കും തെ​ക്കു-​കി​ഴ​ക്കു പ്ര​വി​ശ്യ​ക​ളി​ലേ​ക്കും എ​ത്തും. വ്യാ​ഴാ​ഴ്ച വ​രെ കാ​റ്റ് തു​ട​രും.

കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ​തു​ട​ര്‍​ന്നാ​ണ് ശീ​ത​ക്കാ​റ്റ് വീ​ശു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റാ​ണ് അ​ടി​ക്കു​ക​യെ​ന്ന് അ​ൽ ഖ​സീം സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ. സാ​ലി​ഹ് അ​ൽ റ​ബീ​യാ​ൻ അ​റി​യി​ച്ചു. കൃ​ഷി​യെ​യും ക​ന്നു​കാ​ലി​ക​ളെ​യും കാ​റ്റ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്‌ റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, അ​തി​ശൈ​ത്യം ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി​യി​ലെ ഉ​ത്ത​ര അ​തി​ർ​ത്തി പ്ര​വി​ശ്യ​ക​ളി​ൽ സ്കൂ​ൾ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ​യമാ​റ്റ​മെ​ന്ന് പ്ര​വി​ശ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts

Leave a Comment