സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ: ജ​യി​ൽ ഡി​ഐ​ജി തെ​ളി​വെ​ടു​പ്പ് നടത്തി; പു​റം ​ജോ​ലി​ക്ക് നി​യോ​ഗി​ക്കു​മ്പോൾ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത പാലിച്ചില്ലെന്ന്  ചൂണ്ടിക്കാട്ടി ജയിൽ ജീവനക്കാർ 

ക​ണ്ണൂ​ർ: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ​ജയി​ൽ ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ് തെളിവെടുപ്പ് നടത്തി. കണ്ണൂർ സെൻട്രൽ ജയിലിന്‍റെ പരിസരങ്ങളിലാണ് തെളിവെടുപ്പ്; സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരേ നടപടിക്ക് സാധ്യത

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച റീ​ജ​ണ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ.​വി. മു​കേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ഡി​ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സം​ഭ​വ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ലു ജീ​വ​ന​ക്കാ​രാ​ണ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സു​ച​ന.

ജ​യി​ൽ സൂ​പ്ര​ണ്ട്. കെ. ​ശ​കു​ന്ത​ള അ​വ​ധി​യി​ലായിരുന്നതിനാൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് കെ. ​ര​മ​യ്ക്കാ​യി​രു​ന്നു ചു​മ​ത​ല. ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ 20 ത​ട​വു​കാ​ർ​ക്കാ​യി 23 ജീ​വ​ന​ക്കാ​രു​ണ്ട്. മു​ന്പും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കാ​ണി​ച്ചി​ട്ടു​ള്ള സൗ​മ്യ ജ​യി​ലി​നു​ള്ളി​ൽ തൂ​ങ്ങി ​മ​രി​ച്ച​ത് സു​ര​ക്ഷാ​ വീ​ഴ്ച​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യി​ട്ടും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​തി​യാ​യ ശ്ര​ദ്ധ കൊ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

കൊ​ല​ക്കേ​സ് പ്ര​തി​ക​ളെ പു​റം ​ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്പോ​ൾ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത സൗ​മ്യ​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്ന് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സെ​ല്ലി​നു പു​റ​ത്ത് ത​ട​വു​കാ​രെ ജോ​ലി​ക്കു വി​ടു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നാ​ണു ച​ട്ടം.

എ​ന്നാ​ൽ ജോ​ലി​സ്ഥ​ല​ത്തു​ നി​ന്നും സൗ​മ്യ​യെ കാ​ണാ​താ​യ വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യു​ന്ന​ത് മ​ര​ക്കൊ​ന്പി​ൽ തു​ങ്ങി​ മരിച്ച​ ശേ​ഷ​മാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സൗ​മ്യ​യെ ജയിൽ വളപ്പിലുള്ള കശുമാവിൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts