മാവേലിക്കര: വനിതാപൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കൊലപ്പെട്ട സൗമ്യയുടെ അമ്മ ഇന്ദിര.നേരത്തെയും വധിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുക ആയിരുന്നു. അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാൽ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നുവെന്നും സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ രണ്ട് പ്രാവശ്യം അജാസ് സൗമ്യയെ കൊല്ലാൻ വേണ്ടി പെട്രോൽ കഴുതി വീട്ടിൽ എത്തിയതായും അന്ന് തലനാഴിക്കാണ് സൗമ്യരക്ഷപ്പെട്ടതെന്നും ഇന്ദിര പറഞ്ഞു എന്തും ചെയ്യാൻ തന്േറടം ഉള്ള അളാണ് അജാസ് എന്ന പോലീസുകാരൻ. തന്നെ അപായപ്പെടുത്താൻ അജാസ് എന്നയാൾ ശ്രമിച്ചേക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകനും വെളിപ്പെടുത്തിയിട്ടുണ്ട്.
ഒന്നേകാൽ ലക്ഷം രൂപ സൗമ്യ അജാസിൽ നിന്നും വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാൻ അജാസ് തയ്യാറായില്ലെന്നും അമ്മ പറയുന്നു. ഇതോടെ അജാസിൽ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും.
സൗമ്യയും അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇരുവരുടേയും ഫോണ് രേഖകൾ പരിശോധിച്ചതിൽ ഇവർ തമ്മിൽ ബന്ധം പുലർത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു.