ഒ​രു മാ​സം കൊ​ണ്ട് പ്ര​ശ്നം തീ​രും! സൗ​മ്യ കാ​മു​ക​ന് അ​യ​ച്ച മെ​സേ​ജ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്; കൊലപാതകം നടത്താനാണ് സൗമ്യ ലക്ഷ്യമിട്ടതെന്ന് മനസിലായില്ലെന്ന് കാമുകന്‍

ത​ല​ശേ​രി: “ഒ​രു മാ​സം കൊ​ണ്ട് പ്ര​ശ്നം തീ​രും’ 21 കാ​ര​നാ​യ കാ​മു​ക​ന് സൗ​മ്യ അ​യ​ച്ച മെ​സേ​ജാ​ണി​ത്. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ൻ വീ​ട്ടി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ (76), ഭാ​ര്യ ക​മ​ല (65) , പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ഷോ​ർ (8) എ​ന്നി​വ​രെ എ​ലി​വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്നേ​യാ​ണ് കേ​സി​ലെ പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​ക്ക​ണ്ണ​ൻ-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളും ഐ​ശ്വ​ര്യ​യു​ടെ അ​മ്മ​യു​മാ​യ സൗ​മ്യ ത​ന്‍റെ കാ​മു​ക​ന് ഈ ​സ​ന്ദേ​ശ​മ​യ​ച്ച​ത്.

എ​ന്നാ​ൽ സൗ​മ്യ ത​ന്‍റെ മാ​താ​പി​താ​ക്ക​ളേ​യും മ​ക​ളേ​യും കൊ​ല്ലാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യി​ല്ലെ​ന്നാ​ണ് കാ​മു​ക​ന്‍റെ മൊ​ഴി.

16 വ​യ​സു മു​ത​ൽ ത​നി​ക്ക് സൗ​മ്യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പ്ര​ശ്നം തീ​രു​മെ​ന്ന പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ൾ ചോ​ദി​ച്ചെ​ങ്കി​ലും സൗ​മ്യ ത​ന്നോ​ട് അ​തേ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും കാ​മു​ക​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നി​ട​യി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്ന് ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വ്യ​ക്ത​മാ​യ​താ​യി കേ​സ​ന്വേ​ഷി​ച്ച സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സൗ​മ്യ ഉ​പ​യോ​ഗി​ച്ച ചി​ല മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ ല​ഭി​ച്ചാ​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്നും കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ ആ ​സ​മ​യ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സൗ​മ്യ അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം തി​ക​യു​ന്ന ജൂ​ലൈ 23നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഒ​രു ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും വോ​യ്സ് മെ​സേ​ജു​ക​ളും രേ​ഖ​ക​ളി​ൽ നി​ന്നു മ​റ്റാ​ർ​ക്കെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള​താ​യി വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​മ്യ അ​മ്മ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചോ​യെ​ന്ന് ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​പ​ല ത​വ​ണ വി​ളി​ച്ചു ചോ​ദി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ണ​റാ​യി​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി സം​ബ​ന്ധി​ച്ച രേ​ഖ​ക​ളു​ണ്ട്.

കൈ​വി​ര​ൽ മു​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​ണ​റാ​യി​യി​ലെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ണി​ച്ച് സൗ​മ്യ ഡി​എം​ഒ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഫോ​ണി​ൽ​നി​ന്നും ല​ഭി​ച്ച​വ​യി​ൽ​പ്പെ​ടു​ന്നു.

35കാ​ര​നെ വി​വാ​ഹം ക​ഴി​ക്കാ​നും 16 വ​യ​സു മു​ത​ൽ താ​നു​മാ​യി ബ​ന്ധ​മു​ള്ള കാ​മു​ക​നു​മാ​യി​ട്ടു​ള്ള ബ​ന്ധം തു​ട​രാ​നും സൗ​മ്യ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി ഫോ​ൺ രേ​ഖ​ക​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഈ ​കേ​സി​ൽ നാ​ല് പേ​രാ​ണ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​രി​ൽ ചി​ല​ർ​ക്കെ​തി​രേ​യു​ള്ള നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ഫോ​ണി​ൽ​നി​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ 32 ജി​ബി​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തോ​ടെ സൗ​മ്യ ത​ന്നെ​യാ​ണ് മൂ​ന്ന് കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ഒ​രു മാ​സ​മെ​ടു​ത്താ​ണ് സൗ​മ്യ​യു​ടെ അ​ഞ്ച് ഫോ​ണു​ക​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഡി​ലീ​റ്റ് ചെ​യ്ത​തു​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഫോ​റ​ൻ​സി​ക് സം​ഘം ക​ണ്ടെ​ടു​ത്തു. വ​ള​രെ ആ​സൂ​ത്രി​ത​വും ശാ​സ്ത്രീ​യ​വു​മാ​യി ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ശി​വ​വി​ക്രം, എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ല​ശേ​രി, മാ​ഹി, പ​ള്ളൂ​ർ, വ​ട​ക്കു​ന്പാ​ട്, ഇ​രി​ട്ടി, പ​റ​ശി​നി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി യു​വാ​ക്ക​ൾ സൗ​മ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​ര​ത്തെ​ത​ന്നെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കേ​സി​ൽ 55 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളാ​ണ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, മം​ഗ​ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ഴ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള ചി​കി​ത്സ രേ​ഖ​ക​ളും 25 തൊ​ണ്ടി മു​ത​ലു​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ഈ ​കേ​സി​ൽ സാ​ക്ഷി​ക​ളാ​യി​ട്ടു​ണ്ട്.

ത​ന്‍റെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ളേ​യും മ​ക​ളേ​യും ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സൗ​മ്യ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ര​ണ്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത് നാ​ടി​നെ ഞെ​ട്ടി​ച്ചി​രു​ന്നു.

Related posts