മലയാള സിനിമയിലെ യുവഅഭിനേത്രികളില്‍ അഭിനയമികവില്‍ മുമ്പില്‍ നില്ക്കുന്ന ഒരാളാണ് നിമിഷ സജയന്. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ താരം കഴിവു തെളിയിക്കാന്‍ താരത്തിനായി.
സ്വാഭാവിക അഭിനയം കൊണ്ടും ഏത് വേഷത്തിലേക്കും പെട്ടെന്ന് മാറാന്‍ കഴിയുന്ന പ്രകൃതി കൊണ്ടുമാണ് മലയാളികള്‍ നിമിഷയെ ഇഷ്ടപ്പെടുന്നത്.
ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിനു പുറത്ത് ആണെങ്കിലും ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയിലും ഒരു നാടന്‍ പെണ്‍കുട്ടിയാണ് താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക അഭിപ്രായം നേടാനും തരത്തിന് കഴിഞ്ഞു.
ഏറ്റവും പുതുതായി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ റോളാണ് താരം മികവുറ്റത്താക്കിയത്.
ചിത്രം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ അഭിപ്രായം നേടി മുന്നേറുകയാണ്.
എട്ടാം ക്ലാസ് മുതല്‍ മാര്‍ഷല്‍ ആര്‍ട്സ് തായിക്കൊണ്ട തുടങ്ങിയവയില്‍ ബ്ലാക് ബെല്‍റ്റും സ്വന്തമാക്കിയ താരമാണ് നിമിഷ.
ഇപ്പോള്‍ നിമിഷയെക്കുറിച്ച് സംവിധായിക സൗമ്യ സദാനന്ദന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.സിനിമയില്‍ സൗന്ദര്യത്തിന്റെ പേരില്‍ താരം ഒറ്റപ്പെട്ടിട്ടുണ്ടെന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു കൂട്ടം ആളുകള്‍ നിമിഷയെ അക്രമിച്ചുവെന്നുമാണ് സൗമ്യ പറയുന്നത്.
കുഞ്ചാക്കോ ബോബന് നിമിഷ എന്നിവര്‍ അഭിനയിക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ.
ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ ഫിക്സ് ചെയ്ത ശേഷം നായിക നിമിഷ ആണെന്നറിഞ്ഞപ്പോള്‍ പലരും വേണ്ട എന്ന് പറഞ്ഞിരുന്നു എന്നും ഇപ്പോഴും മലയാള സിനിമയില്‍ സൗന്ദര്യമാണ് മുന്‍ഗണനയില്‍ വേണ്ടത് എന്ന ചിന്താഗതിയെ നിമിഷ മാറ്റി മറിച്ചു എന്നും സംവിധായിക പറയുന്നു.