വൈക്കം: കുടുംബ വഴക്കിനെ തുടർന്ന് കാണാതായ യുവതിയെ വീടിനു സമീപത്തെ മണൽക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലകം പടിഞ്ഞാറെക്കര കടമ്മായി നികർത്തേൽ ബിനുവിന്റെ ഭാര്യ സൗമ്യ യെയാണ് (34)മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടിനു ശേഷമാണ് യുവതിയെ കാണാതായത്. ഇവർ റോഡിലൂടെ പുറത്തേക്കുപോയതായി നാട്ടുകാരും ബന്ധുക്കളും സംശയം പറഞ്ഞതോടെ വല്ലകം സബ് സ്റ്റേഷനു വടക്കുഭാഗത്തുള്ള വീടിനു സമീപത്തെ മണൽക്കുഴിയിൽ ഫയർ ഫോഴ്സ് രാവിലെ തെരച്ചിൽ ആരംഭിച്ചു.
വളരെ ആഴമുള്ള മണൽ കുഴിയിൽ പതാളകരണ്ടി അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരം 4.45 ന് മൃതദേഹം മണൽ കുഴിയിൽ പൊങ്ങുകയായിരുന്നു. നാലു വയസുകാരൻ വിശാൽ ഏകമകനാണ്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.