ജറുസലേം: ഗാസയിലെ ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി.
ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
അവശ്യഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മലയാളം അടക്കം നാലുഭാഷകളിലുള്ള നിർദേശത്തിൽ പറയുന്നു.
കെയർടേക്കറായി ജോലി നോക്കിയിരുന്ന സൗമ്യ കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേ അഷ്ക്കലോൺ നഗരത്തിലെ ഇവരുടെ താമസസ്ഥലത്ത് റോക്കറ്റ് പതിക്കുകയായിരുന്നു.
ഇസ്രയേലിലുള്ള ബന്ധുവാണ് മരണവിവരം അറിയിച്ചത്.
കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെംബർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ്.
ഏഴു വർഷമായി ഇസ്രയേലിലാണ്. രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്നത്. ഏക മകൻ അഡോണ്‍.