ഭോപ്പാല്‍: ആരാധനാലയങ്ങളില്‍ വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചാൽ നപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്.
മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതു നിരോധിച്ചതായി മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിര്‍ദേശിച്ച പ്രത്യേക മാനദണ്ഡങ്ങള്‍ സംസ്ഥാനത്തു കര്‍ശനമായി നടപ്പിലാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.
ആരാധനാലയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഉച്ചഭാഷിണികളുടെ ശബ്ദതീവ്രത പരിശോധിക്കുമെന്നും ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജേഷ് രാജോറ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് മോഹന്‍ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.