നടന് രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായതായിരുന്നു. താരത്തിന്റേത് രണ്ടാം വിവാഹമാണെന്നുള്ളത് പലരെയും കാഴ്ചപ്പാടിനെ ബാധിച്ചിരുന്നു. യുവനടന് വിശാഖന് വനങ്കമുടിയാണ് സൗന്ദര്യയെ വിവാഹം ചെയ്തത്. വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. വ്യവസായിയായ അശ്വിന് രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
ഞങ്ങളുടെ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുണ്ട്. അപ്പ പറഞ്ഞത് പ്രകാരം, ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നു ആദ്യത്തെ കൂടികാഴ്ച. വിശാഖനുമായി കുറച്ച് നേരം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ആദ്യ കാഴ്ചയില്‍ തന്നെ ഇദ്ദേഹമാണ് ഇനി എനിക്കൊപ്പം ജീവിതം ചെലവഴിക്കേണ്ട പുരുഷന് എന്ന് എനിക്ക് തോന്നിയിരുന്നു. ഞങ്ങള്‍ക്ക് പൊതു സുഹൃത്തുക്കളുണ്ട്. പക്ഷേ അന്ന് കാണുന്നത് വരെ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു.
എന്നിരുന്നാലും വിശാഖന് ഒരു അപരിചിതനാണെന്ന തോന്നല്‍ എനിക്കില്ലായിരുന്നു. വിശാഖിനെ കണ്ടതിന് ശേഷം അപ്പയെ വിളിച്ചു. അപ്പ പേട്ടയുടെ ഷൂട്ടിങ് ലൊക്കേഷനിലയിരുന്നു. വളരെ ആവേശത്തോടു കൂടിയാണ് വിവരം തിരക്കിയത്. ഇനി എല്ലാം ആലോചിച്ച് ഉറപ്പിച്ചോളൂ എന്ന് അപ്പയോട് ഞാന്‍ പറഞ്ഞു. അഞ്ചുമാസം അടുത്ത് ഇടപഴകിയതിന് ശേഷമാണ് വിവാഹം കഴിച്ചത്. അതിനിടെ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും ധാരാളം സംസാരിച്ചു.
ഡേറ്റിങ് ഒന്നും നടന്നില്ല. കാരണം ഞങ്ങള്‍ ഒരുമിച്ച് പുറത്തു പോകുന്നത് എളുപ്പമില്ലായിരുന്നു. ഐശ്വര്യയും ധനുഷുമായി ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെക്കും. വിശാഖന്റെ കാര്യം അവരോട് പറഞ്ഞപ്പോളാണ് മനസ്സിലായത് അവര്‍ എല്ലാം നേരത്തേ അറിഞ്ഞു വച്ചിരുന്നുവെന്ന്. അവര്‍ക്ക് വിശാഖനെ എന്നേക്കാള്‍ നന്നായി അറിയാമായിരുന്നു. ഇപ്പോള്‍ അനുഗ്രഹിക്കപ്പെട്ടവളെപ്പോലെ തോന്നുന്നു. അപ്പ പറയാറുണ്ട്, നമ്മള് നേട്ടങ്ങള്‍ മോഹിച്ച് ദൈവത്തോട് ഒരുപാട് പ്രാര്ഥിക്കാറുണ്ട്.