രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. നടനും സംവിധായകനുമായി വിശാഖൻ വണങ്കാമുടിയാണ് വരൻ. പോയസ് ഗാർഡനിലെ രജനികാന്തിന്റെ വീട്ടിൽ വച്ച് ഫെബ്രുവരി 11ന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കു. വ്യവസായിയായ അശ്വിൻ റാംകുമാറായിരുന്നു സൗന്ദര്യയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.