സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തിന്റെ വിവാഹ മോചനത്തിന്റെ കാരണം സൗന്ദര്യയുടെ അമിത ദേഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സൗന്ദര്യയും ബിസിനസുകാരനായ അശ്വിന്‍ കുമാറും വിവാഹം കഴിക്കുന്നത്. 2014 ല്‍ വളരെ ആര്‍ഭാടത്തോടെയാണ് ഇവരുടെ വിവാഹം നടത്തിയത്.
സൗന്ദര്യയുടെ ദേഷ്യസ്വഭാവം അശ്വിന്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നത്രേ. വിവാഹ ശേഷം എല്ലാം ശരിയാകുമെന്ന് കരുതി. പക്ഷെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും, ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സൗന്ദര്യയുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. പിന്നീട് സൗന്ദര്യ തന്നെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്.