മിഠായികൾ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. പഴങ്ങളും മധുര പലഹാരങ്ങളും എക്കാലത്തെയും പ്രിയങ്കരമാണെങ്കിലും അവയിൽ ചില പരീക്ഷണങ്ങൾ നടത്തിയാലും നമ്മൾ കഴിക്കാറുണ്ട്. പലരും പുളി ഒഴിവാക്കുമ്പോൾ ലോകത്തിലെ ഏറ്റവും പുളിച്ച മിഠായി രുചിച്ച് നോക്കുകയാണ് ഒരു യുവതി.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ യുവതി പുളിയുള്ള മിഠായി പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കിട്ടു. കൂടാതെ കഴിച്ചതിന് ശേഷമുള്ള അവരുടെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടു.
പുളിച്ച മിഠായിയുടെ പാക്കറ്റിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു. എട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ ഇത് കഴിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്.
മിഠായി വായ്ക്കുള്ളിലാക്കി ഒരു നിമിഷം കഴിഞ്ഞപ്പോൾ യുവതിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. അസാധാരണമായ ചില ചലനങ്ങളും നിലവിളികളും ഉണ്ടാക്കി.
ബ്ലാക്ക് ഡെത്ത് രുചിച്ച രീതിയിൽ നിന്നും ഇത് അവൾക്കിഷ്ടപ്പെട്ടതായി തോന്നിയില്ല. വൈറൽ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് മിസ്റ്റർ സിംസ് സ്വീറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഇത് പോസ്റ്റ് ചെയ്തതിന് നന്ദി! ഞങ്ങളുടെ ബ്ലാക്ക് ഡെത്ത് നിങ്ങൾ ആസ്വദിച്ചതിൽ സന്തോഷം.”
വീഡിയോയ്ക്ക് ഇതുവരെ 2 മില്യണിലധികം വ്യൂസ് ലഭിച്ചു. എന്നാൽ അസാധാരണമായി പ്രതികരിച്ച യുവതി അമിതമായി പ്രതികരിച്ചതല്ല, ഈ മിഠായി അത്ര മോശമാണെന്ന കമന്റും വീഡിയോയ്ക്ക് ലഭിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക