കൊല്ലം: വിലക്കയറ്റത്തിന്റെ ഭാരം ചുമക്കാന്‍ പാടുപെടുന്ന സാധാരണക്കാരുടെ ചിത്രം മാറുകയാണ് കേരളത്തില്‍. കാരണം വിലക്കുറവിന്റെ വിപണി തൊട്ടരികെയുണ്ട്.
അവശ്യസാധനങ്ങളെല്ലാം ഒരു കുടക്കീഴിലൊരുക്കുന്നത് കണ്‍സ്യൂമര്‍ഫെഡാണ്. പക്ഷെ ഇതു എത്ര പേര് പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ഈ പശ്ചാത്തലത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് ജീനവക്കാര് ജില്ലയില്‍ വീടുവീടാന്തരം വിലക്കുറവിന്റെ വിപണിയെക്കുറിച്ച് പ്രചാരണം നടത്തിയത്.
ഇരുപത് ശതമാനത്തോളം വിലകുറച്ച് ആണ് നിത്യോപയോഗ സാധനങ്ങള്‍ നൽകുന്നത്. മരുന്നുകള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്. പുതുതായി വിപണിയിലെത്തിയ ത്രിവേണി പ്ളംകേക്കുകള്ക്കടക്കം മിതവില. വിദ്യാര്‍ഥികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ത്രിവേണി നോട്ട്ബുക്കുകളും നൽകും.
ക്രിസ്മസ് പുതുവത്സര വിപണയില്‍ അധിക വിലക്കുറവ് കൂടി നല്‍കുന്നുമുണ്ട്. ഇതൊക്കെ എല്ലാ വിഭാഗങ്ങളിലേക്കുമെത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ് പ്രചാരണ സംഘം. ടി. എസ്. ബിജു, രമ്യനായര്‍, സംഗീത, അരുണ്‍, അജിത്ത് സുശീല്‍ തുടങ്ങിയവരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.