ജൊഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കയിലെ വനിതാ ഗതാഗത മന്ത്രി സിൻഡിസിവെ ചിഗുൻഗയെ വാഹനം തടഞ്ഞ് കൊള്ളയടിച്ചു. മന്ത്രിയുടെ ബോഡിഗാർഡുകളുടെ തോക്കുകളും കവർച്ചചെയ്യപ്പെട്ടു.
തിങ്കളാഴ്ച ജൊഹാനസ്ബെർഗിലെ ഹൈവേയിലായിരുന്നു സംഭവം. അക്രമികൾ റോഡിൽ മുള്ളു വിതറി വാഹനം പഞ്ചറാക്കി.
തുടർന്ന് മന്ത്രിയുടെ സാധനങ്ങളും രണ്ടു സുരക്ഷാ ഭടന്മാരുടെ പിസ്റ്റളുകളും തട്ടിയെടുത്തു. മന്ത്രിക്കും സുരക്ഷാഭടന്മാർക്കും പരിക്കില്ല.
അപ്രതീക്ഷിത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നു പോലീസ് അറിയിച്ചു.