ഡര്ബന്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 121 റണ്‍സ് വിജയം. ആദ്യ മത്സരത്തിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. അഞ്ചു മത്സരപരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 2-0ത്തിന്റെ ലീഡായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡുപ്ലെസി(105)യുടെയും ഡേവിഡ് മില്ലറി(117 നോട്ടൗട്ട്)ന്റെയും സെഞ്ചുറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 307 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി നിരോഷണ്‍ ഡിക് വെല്ലയും ഉപുല്‍ തരംഗയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നാലെയെത്തിവര്‍ നിരാശപ്പെടുത്തിയതോടെ ശ്രീലങ്കന്‍ സ്കോര്‍ 186ല്‍ അവസാനിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കു വിജയം
