യുദ്ധസൂചന നല്‍കി ചൈന; കരുതലോടെ അമേരിക്ക; ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് ദക്ഷിണചൈനാക്കടല്‍

1280px-defense600യുദ്ധത്തിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് ദക്ഷിണചൈനാക്കടലില്‍ ചൈനയുടെ പടയൊരുക്കം. ദക്ഷിണ ചൈനാക്കടലിലേക്ക് വിമാനവാഹിനിക്കപ്പല്‍ അയച്ചെന്ന വാര്‍ത്ത ബെയ്ജിംഗില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ ലിയാവോണിംഗ് എന്ന കപ്പലാണ് എത്തിയത്. ഷെന്‍യാങ് ജെ- ഫൈവ് ഷാര്‍ക്ക് പോര്‍ വിമാനങ്ങളാണ് ഇതിലുള്ളത്. മഞ്ഞക്കടലിലെ ക്വങ്ദാവോ തുറമുഖത്തിനു സമീപത്താണ് ചൈന പടയൊരുക്കം നടത്തുന്നത്. ഈ സ്ഥലത്ത് ചൈനീസ് കപ്പല്‍ ആയുധാഭ്യാസം നടത്തിയതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വവിധ സന്നാഹങ്ങളുമുള്ള ലിയോവോണിംഗ് ജാപ്പനീസ് ദ്വീപുകളായ ഒകിനാവ, മിയാക്കോ-ജിമ എന്നിവയുടെ സമീപത്തുകൂടി കടന്നുപോയതായി റി്‌പ്പോര്‍ട്ടുണ്ട്. ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്(ജെഎസ്ഡിഎഫ്) ആണ് ഈ വിവരം പുറത്തുവിട്ടത്.
j-15-launch2600
വിമാനവാഹിനിക്കപ്പലില്‍ ആയുധാഭ്യാസങ്ങള്‍ക്ക് ചൈനീസ് നാവികസേനാ തലവന്‍ വു ഷെങ്‌ലി നേതൃത്വം നല്‍കുന്നതിന്റെ വീഡിയോദൃശ്യം ഗവണ്‍മെന്റ് ചാനലായ സിസിടിവി പുറത്തുവിട്ടു. ചൈനീസ് യുദ്ധസന്നാഹത്തെക്കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്നതാണ് ഏറ്റവും വലിയ തമാശ. ഈ മൗനം യുദ്ധത്തിനു മുന്നോടിയാണോയെന്നാണ് ലോകരാജ്യങ്ങളുടെ ആശങ്ക. ചൈനയുടെ യുദ്ധസന്നാഹത്തെക്കുറിച്ച് കൃത്യമായി പറയാന്‍ തങ്ങള്‍ക്കാവില്ലയെന്നും എന്നാല്‍ ചൈനയുടെ യുദ്ധനീക്കങ്ങള്‍ തങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പെന്റഗണില്‍ നിന്നുമുള്ള ഒരു പ്രസ്താവനയില്‍ പറയുന്നു.
liaon-csg600
അമേരിക്ക-ചൈന ബന്ധത്തില്‍ കാര്യമായ വിള്ളല്‍ ഉണ്ടാകുന്ന ചൈനയുടെ ഈ നീക്കം ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ചൈനയുടെ നീക്കത്തില്‍ ഭയമില്ലെന്നാണ് യു.എസ് പസഫിക് കമാന്‍ഡ് ജനറല്‍ ഹാരി ഹാരിസ് പറയുന്നത്. അധികാരമേല്‍ക്കുന്ന ട്രംപ് ഗവണ്‍മെന്റ്ിന്റെ ഇടപെടല്‍ ഏതെങ്കിലും രീതിയില്‍ പ്രശ്‌നം വഷളാക്കുമെന്ന ആശങ്കയും തങ്ങള്‍ക്കില്ലെന്ന് ഹാരിസ് പറയുന്നു.ദക്ഷിണചൈനാക്കടലിലെ മനുഷ്യനിര്‍മിതമായ ദ്വീപില്‍ വിമാനവേധന, മിസൈല്‍ വേധന ആയുധങ്ങള്‍ സൂക്ഷിക്കുന്നത്് അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്.എന്നാല്‍ അവരത് പറയുന്നില്ലെന്നു മാത്രം. യു. എസ് യുദ്ധക്കപ്പലുകളുടെ എണ്ണം 308ല്‍ നിന്നും 355 ആക്കുമെന്നുള്ള ഹാരിസിന്റെ പ്രസ്താവനയില്‍ നിന്ന് ആ ഭീതി വായിച്ചെടുക്കാം.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- തായ് വാന്‍ പ്രസിഡന്റ് സായ് ഇങ് -വെനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും ദശാബ്ദങ്ങളായി തുടരുന്ന നയതന്ത്ര ബന്ധത്തിന് വിഘാതം സൃഷ്ടിച്ചു. ഓഷ്യനോഗ്രാഫിക് ഗ്ലൈഡര്‍െ എന്ന ഉപകരണം ഉപയോഗിച്ച് അമേരിക്ക ദക്ഷിണചൈനാക്കടലിലെ ഭൗമവിവരങ്ങള്‍ ശേഖരിച്ചതും ചൈനയെ രോക്ഷാകുലരാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഭാവിയില്‍ ലോകത്തിലെ ഏറ്റവും സംഘര്‍ഷബാധിത പ്രദേശമായി ദക്ഷിണ ചൈനാക്കടല്‍ മാറുമെന്ന് തീര്‍ച്ച. ഇരുരാജ്യങ്ങളും യുദ്ധത്തിനു തയ്യാറെടുക്കുന്നത് സഖ്യരാജ്യങ്ങളെയും ആശങ്കയിലാക്കും. പ്രശ്‌നത്തില്‍ ചൈനയുടെ സഖ്യരാജ്യമായ ഉത്തരകൊറിയ ഇടപെട്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാവും. അതിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്തായാലും ട്രംപ് പ്രസിഡന്റ് പദവിയില്‍ അവരോധിതനാകുന്നതോടെ വിഷയം പുതിയതലത്തിലേക്കു കടക്കുമോയെന്ന് കണ്ടറിയണം.

Related posts