വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ കൊലപ്പെടുത്താന്‍ ദക്ഷിണകൊറിയയും അമേരിക്കയും തന്ത്രങ്ങളൊരുക്കുന്നു. ഇതിനായി ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സീയൂളില്‍ പ്രത്യേക കമാന്‍ഡോ യൂണിറ്റും രൂപീകരിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളിലും ഒളിപ്പോരിലും വിദഗ്ധരായ 2000ത്തോളം സൈനികരെ ഇതിനായി നിയോഗിച്ചതായാണ് വിവരം. നിരന്തരം ആണവപരീക്ഷണം നടത്തുന്നതും അമേരിക്കയെയും അയല്‍ക്കാരായ ദക്ഷിണകൊറിയയെയും വെല്ലുവിളിക്കുന്നതുമാണ് ഇത്തരത്തിലൊരു ദൗത്യത്തിലേക്ക് ഈ രാജ്യങ്ങളെ പ്രേരിപ്പിച്ചത്.
കിം ജോംഗിനെ കൂടാതെ വടക്കന്‍കൊറിയയിലെ പ്രധാന നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും കൊല്ലപ്പെടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019നുള്ളില്‍ ഭ്രാന്തന് പ്രസിഡന്റെന്ന് ലോകം വിളിക്കുന്ന കിം ജോംഗിനെ വധിക്കുകയാണ് ലക്ഷ്യം. അമേരിക്കയില്‍നിന്നുള്ള വിദഗ്ധരാണ് തെരഞ്ഞെടുക്കപ്പെട്ട സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്. ആണവായുധം പ്രയോഗിക്കാന്‍ ഉത്തര കൊറിയ ശ്രമിച്ചാല്‍ അതിന് മുമ്പ് തന്നെ കിം ജോംഗിനെ വധിക്കാനാണ് തീരുമാനം. കിങ് ജോംഗ് 2017ല്‍ ആണവാക്രമണം നടത്തുമെന്ന് ദക്ഷിണകൊറിയന്‍ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഈ വര്‍ഷം സൈനികപരമായ പ്രകോപനങ്ങളുണ്ടാക്കുന്ന നീക്കങ്ങള്‍ ഉത്തരകൊറിയ നടത്താന്‍ സാധ്യതയേറെയാണെന്നാണ് ദക്ഷിണ കൊറിയന്‍ ഫോറിന് ഒഫീഷ്യലായ യംഗ് ബ്യുന്‍ഗ് സെ പറയുന്നത്. ഉത്തരകൊറിയന്‍ നേതാവ് ഗൗരവപരമായ ആണവാക്രമണ ഭീഷണി അമേരിക്കയ്ക്ക് നേരെ ഉയര്‍ത്തി അല്പം കഴിഞ്ഞ് അതിനെ പരിസിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുഎസിന്റെ ചില ഭാഗങ്ങളില്‍ കടന്നെത്താന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലെത്തിയെന്നാണ് നോര്‍ത്തുകൊറിയ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതൊരിക്കലും സംഭവിക്കില്ലെന്നുമായിരുന്നു ട്രംപ് പരിഹസിച്ചത്.