സോള്‍: ദക്ഷിണകൊറിയയില്‍ പ്രതിപക്ഷ നേതാവ് ലീ ജാ മ്യൂങ്ങിനു ആള്‍ക്കൂട്ടത്തിനിടയില്‍ കുത്തേറ്റു. പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ നടക്കുന്നതിനിടെ ഒരാള്‍ ലീയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
ആക്രമണദൃശ്യങ്ങള്‍ ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീയെ കുഴഞ്ഞുവീഴുന്നതും സഹായി തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തില്‍ അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ കീഴപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ലീ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ്.
എട്ട് ബില്യണ്‍ ഡോളര്‍ ഉത്തരകൊറിയയിലേക്കു കടത്തിയ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ലീക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ലീയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ആശങ്ക രേഖപ്പെടുത്തി.