ചാരഉപഗ്രഹം വൈറ്റ്ഹൗസും പെന്‍റഗണും പകർത്തിയെന്ന് ഉത്തരകൊറിയ


പ്യോ​​​ഗ്യാം​​​ഗ്: യു​​​എ​​​സ് ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ​​​യും പ്ര​​​തി​​​രോ​​​ധ ആ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ​​​യും മ​​​റ്റു സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ശ​​​ദ​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ ചാ​​​ര​​​ഉ​​​പ​​​ഗ്ര​​​ഹം പ​​​ക​​​ർ​​​ത്തി​​​യ​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

മാ​​​ലിം​​​ഗ്‌​​​യോം​​​ഗ്-​​​ഒ​​​ന്ന് എ​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യി​​​ച്ച​​​തി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​ന്മാ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക വി​​​രു​​​ന്നു ന​​​ല്കി. വി​​​രു​​​ന്നി​​​നി​​​ടെ ഉ​​​പ​​​ഗ്ര​​​ഹം പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ കിം ​​​വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ചി​​​ത്ര​​​ങ്ങ​​​ളൊ​​​ന്നും പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

യു​​​എ​​​സ് നാ​​​വി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ, ക​​​പ്പ​​​ൽ​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല, വ്യോ​​​മ​​​താ​​​വ​​​ളം, വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ, ബ്രി​​​ട്ടീ​​​ഷ് വി​​​മാ​​​ന​​​വാ​​​ഹി​​​നി തു​​ട​​ങ്ങി​​യ​​​വ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​ഗ്ര​​​ഹം പ​​​ക​​​ർ​​​ത്തി​​​യെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​റ​​​ഞ്ഞ​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ഗ്ര​​​ഹം ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി‍യ​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വ് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​നു​​​ണ്ടോ എ​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​യി​​​ട്ടി​​​ല്ല. പ​​​ല​​​ത​​​വ​​​ണ വി​​​ക്ഷേ​​​പ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഗ്ര​​​ഹ​​​ത്തെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു റ​​​ഷ്യ​​​യു​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment