സെഞ്ചൂറിയൻ: ആദ്യ ഏകദിനത്തിൽ ഇന്ത്യയോടു പരാജയപ്പെട്ട ദക്ഷിണാഫ്രിക്കൻ ടീമിനു വീണ്ടും തിരിച്ചടി. നായകൻ ഫാഫ് ഡുപ്ലസിയെ പരന്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് ഒഴിവാക്കി. കൈവിരലിനേറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കൻ നായകനു തിരിച്ചടിയായത്. ട്വന്റി 20 പരന്പരയിൽനിന്നും ഡുപ്ലസിയെ ഒഴിവാക്കിയിട്ടുണ്ട്.
പരന്പരയിലെ ആദ്യ ഏകദിനത്തിനിടെയാണ് നായകനു പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ ആറാഴ്ച വിശ്രമം വേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ. മത്സരത്തിൽ ഡുപ്ലസി സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ഞായറാഴ്ചയാണ് പരന്പരയിലെ രണ്ടാം മത്സരം.
നായകസ്ഥാനത്ത് ഡുപ്ലസിക്കു പകരക്കാരനെ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. അതേമസയം, ഡുപ്ലസിക്കു പകരക്കാരനായി ഫർഹാൻ ബഹാർദീനെ ടീമിൽ ഉൾപ്പെടുത്തി. നേരത്തെ, മുൻ നായകൻ എ.ബി.ഡിവില്ല്യേഴ്സും പരിക്കിനെ തുടർന്ന് പരന്പരയിലെ ആദ്യ മത്സരങ്ങളിൽനിന്ന് ഒഴിവായിരുന്നു.