ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവി ഒഴിവാക്കാൻ ട്വിസ്റ്റ് പ്രതീക്ഷിച്ച ഇന്ത്യയെ മഴയും ചതിച്ചു. അതോടെ ഏഴ് വിക്കറ്റിന് ഇന്ത്യ തോറ്റു.
നാലാം ദിനമായ ഇന്നലെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. 240 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു മൂന്നാം ദിനം ക്രീസ് വിട്ടത്.
ആകാശം തെളിഞ്ഞതോടെ ഒടുവിൽ ഇന്നലെ 34 ഓവർ മാത്രം മത്സരം നടത്താൻ തീരുമാനമായി. 188 പന്തിൽനിന്ന് 96 റൺസുമായി പുറത്താകാതെനിന്ന് ക്യാപ്റ്റൻ ഡീൻ എൽഗറാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചത്.
വാൻഡെർ ഡുസൻ (40), തെംബ ബൗമ (23 നോട്ടൗട്ട്) എന്നിവരും മികച്ച പോരാട്ടം നടത്തി.
മാൻ ഓഫ് ദ മാച്ച് എൽഗറാണ്. സ്കോർ: ഇന്ത്യ 202, 266. ദക്ഷിണാഫ്രിക്ക 229, 243/3.