പോച്ചിയോ(ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയിലെ പോച്ചിയോണിൽ സൈനികാഭ്യാസത്തിനിടെ ആളുകൾ താമസിക്കുന്ന പ്രദേശത്തേക്ക് യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ ബോംബുകൾ വർഷിച്ചു.
നിരവധി വീടുകൾക്കും ഒരു പള്ളിക്കും കേടുപാടുകൾ പറ്റി. 15 പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. സിയോളിൽനിന്നു 40 കിലോമീറ്റർ വടക്കുകിഴക്കായി ഉത്തരകൊറിയയുമായുള്ള അതിർത്തിക്കടുത്താണ് പോച്ചിയോൺ.
സംയുക്ത ലൈവ്-ഫയർ അഭ്യാസത്തിനിടെ കെഎഫ്-16 ജെറ്റുകളിൽനിന്നുള്ള എട്ട് 500 പൗണ്ട് (225 കിലോഗ്രാം) എംകെ 82 ബോംബുകൾ ലക്ഷ്യംതെറ്റി ഷൂട്ടിംഗ് റേഞ്ചിന് പുറത്ത് വീഴുകയായിരുന്നുവെന്നു ദക്ഷിണ കൊറിയൻ വ്യോമസേന അറിയിച്ചു.