ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കാ​ട്ടു​തീ അ​ണ​യു​ന്നി​ല്ല; മ​ര​ണം 24

സോ​ൾ: ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ൽ മ​ര​ണം 24 ആ​യി. 250 ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​ന​കം ക​ത്തി​ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും ഫാ​ക്ട​റി​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യ​തി​ൽ​പ്പെ​ടു​ന്നു.

1,300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഗൗ​ൺ​സ് ബു​ദ്ധ​ക്ഷേ​ത്ര​വും കാ​ട്ടു​തീ​യി​ൽ ക​ത്തി. ക്ഷേ​ത്ര​ത്തി​ലെ വി​ല​പ്പെ​ട്ട നി​ധി​ക​ളി​ൽ ചി​ല​ത് മാ​റ്റി​യെ​ങ്കി​ലും വ​ലി​യ നാ​ശം ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു കൊ​റി​യ ഹെ​റി​റ്റേ​ജ് സ​ർ​വീ​സ് അ​റി​യി​ച്ചു. ഇ​തു​വ​രെ 43,330 ഏ​ക്ക​റോ​ളം ഭൂ​മി ക​ത്തി​ന​ശി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 130 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, 4,650 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ, സൈ​നി​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment