ടിക് ടോക്കിലൂടെ പ്രശസ്തയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ താരാ കല്യാണും അന്തരിച്ച നര്‍ത്തകനും അഭിനേതാവുമായ രാജാറാമുമാണ് സൗഭാഗ്യയുടെ മാതാപിതാക്കള്‍.
അടുത്തിടെയാണ് പ്രശസ്ത നര്‍ത്തകനായ അര്‍ജുനനുമായുള്ള താരത്തിന്റെ വിവാഹം ആഘോഷമായ നടന്നത്. താര കല്യാണും സൗഭാഗ്യയും അര്‍ജുനനും നൃത്തത്തില്‍ സജീവമാണ്.
ഇപ്പോളിതാ സൗഭാഗ്യ പഴയ പ്രണയത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരിന്നുവെന്നും പക്ഷെ അത് വന്പരാജയത്തിലാണ് കലാശിച്ചതെന്നും സൗഭാഗ്യ പറയുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മനോടായിരുന്നു ആദ്യ പ്രണയം. ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായതെന്നും എന്നാല്‍ പ്രണയം തുടങ്ങി കുറച്ചു നാള് കഴിഞ്ഞപ്പോള്‍ എല്ലാം ഓരോന്നായി കൈവിട്ട് തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു.
ഒരു ലവര് എന്നതിന് ഉപരി തന്നോട് ഓരോ നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങിയെന്നും ഫേസ്ബുക്ക്, വാട്സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാള്‍ പറഞ്ഞു,പെണ്ണ് കുട്ടികള്‍ മാത്രം ഉള്ളിടത്ത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നുവെന്നും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.
എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്നേഹിച്ചിട്ടും പിന്നീടും ഉത്തരവുകള്‍ പിന്നാലെ വന്നു കൊണ്ട് ഇരുന്നെന്നും അച്ഛന് അമ്മ തുടങ്ങിവരുടെ ഒപ്പം എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ പോലും അയാളുടെ അനുവാദം വേണമെന്ന സ്ഥിതിയായി.
അനുസരിക്കുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും ഉത്തരവുകള്‍ വന്ന് തുടങ്ങി. പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും തടിച്ചിയാണ്, സൗന്ദര്യമില്ല, ചില ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂ തുടങ്ങി സര്‍വത്ര നിയന്ത്രങ്ങള്‍ അയാള്‍ കൊണ്ട് വരാന്‍ തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു.
അവസാനം സ്ത്രീധനത്തെപ്പറ്റിയും സംസാരിക്കാന്‍ തുടങ്ങിയതോടെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. ഈ ഫെബ്രുവരിയിലായിരുന്ന സൗഭാഗ്യയുടെ വിവാഹം നടന്നത്.
ഹിന്ദു തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി. മാല മാറ്റല്‍, ഊഞ്ഞാല് എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വെച്ചും നടത്തി.വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷവും വിപുലമായി നടത്തിയിരുന്നു.
ഇപ്പോള്‍ ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടു വെച്ചിരിക്കുകയാണ് സൗഭാഗ്യയുടെ അര്ജുന്.ഡിഗ്രി കഴിഞ്ഞ് ടെക്നോപാര്‍ക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആര്‍ട്ടിസ്റ്റായും നര്‍ത്തകനായും അര്ജുന് മാറിയത്.
ചെറുപ്പം മുതല്‍ താരാകല്യാണിന്റെ ഡാന്‍സ് സ്കൂളിലാണ് അര്ജുന് നൃത്തം അഭ്യസിച്ചത്. ഇപ്പോള്‍ ഡാന്‍സ് സ്കൂളും ടാറ്റൂ സ്റ്റുഡിയോയും അര്ജ്ജുന് നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗഭാഗ്യ-അര്ജുന് ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.