ഡിജിപിമാര്‍ക്ക് കഴിവുണ്ടോ എന്നല്ല പരിഗണിക്കുന്നത്, മറിച്ച് അവര്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്നവരാണോ എന്നതാണ്! സംസ്ഥാന പോലീസ് സേനയെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി റിട്ട. എസ്പി എം കൃഷ്ണഭദ്രന്‍

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അനുഭവസമ്പത്ത് കൈവരിക്കുന്നവരില്ഒരു കൂട്ടരാണ് പോലീസുകാര്‍. ഐപിഎസ് റാങ്കുകളിലുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. രാഷ്ട്രീയക്കാരുടെ ഉള്ളുകള്ളികളിലേയ്ക്കും അവര്‍ അതിനോടകം സഞ്ചരിച്ചു കഴിഞ്ഞിരിക്കണം. ചിലരെങ്കിലും തങ്ങളുടെ റിട്ടയര്‍മെന്റിനുശേഷം ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യും. അത് ചിലപ്പോള്‍ അപ്പോഴത്തെ സര്‍ക്കാരിനെപ്പോലും മറിച്ചിടാന്‍ സാധിക്കുന്നതുമാവാറുണ്ട്. അത്രയ്‌ക്കൊന്നുമില്ലെങ്കിലും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് റിട്ട.എസ് പി കൃഷ്ണഭദ്രന്‍. അധികാരത്തിലിരിക്കുമ്പോള്‍ ഐഎസ് , ഐപിഎസ് റാങ്കുകളിലുള്ളവര്‍ അനുഭവിക്കേണ്ടി വരുന്ന ചില ചൂഷണങ്ങളുടെ കഥയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. അനുഭവക്കുറിപ്പിന്റെ രൂപത്തിലാണ് ഇത്തരം ചില കാര്യങ്ങള്‍ കൃഷ്ണഭദ്രന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുമ്പോഴുള്ള പ്രത്യേകതകളെക്കുറിച്ചാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ഡിജിപി മാര്‍ കഴിവുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമില്ല. കഴിവുള്ള ാെരാളെ നിയമിക്കാന്‍ ഇല്ലാഞ്ഞിട്ടല്ല. തങ്ങള്‍ക്ക് വഴങ്ങുന്ന ഒരാളെ കണ്ടുപിടിക്കാനാണ് ശ്രമം നടത്തുക. കേരളീയനല്ലാത്തവരാണെങ്കില്‍ കൂടുതല്‍ എളുപ്പവുമായി. പോലീസിലെ ഡി.ജി.പിമാര്‍ക്ക് ഒരു സന്ദേശം – നിങ്ങള്‍ സത്യസന്ധരോ കഴിവുള്ളവരോ എന്നതല്ല ഡി.ജി.പിയാകാനുള്ള യോഗ്യത. ഞങ്ങള്‍ക്ക് വഴങ്ങുന്നവരാണോ എന്നതാണ് പ്രശ്നം. വഴങ്ങിയില്ലെങ്കില്‍ ടി.പി സെന്‍കുമാറിന്റെ അവസ്ഥയാകും. ഓര്‍ക്കുക.

അടിസ്ഥാനപരമായി പോലീസ് ചെയ്യേണ്ട കാര്യങ്ങളില്‍ ഇന്ന് അവര്‍ക്ക് താത്പര്യമില്ല. അതിന്റെ അനന്തരഫലം പാവം ജനങ്ങള്‍ അനുഭവിച്ചുകൊള്ളും. പോലീസ് സേനയെ ജനമൈത്രി എന്ന് ഉയര്‍ത്തിക്കാട്ടി ആളുകളുടെ വീട്ടില്‍പ്പോയി കാര്യങ്ങള്‍ അന്വേഷിച്ച് പോലീസിനെ ജനകീയമാക്കിയെന്ന് പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആ സമയം കൂടി ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ സ്റ്റേഷനില്‍ എത്തുന്ന പരാതികളില്‍ താമസമില്ലാതെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുന്നതാണ്. അതാണ് ശരിയായ പോലീസ് ജോലി. ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി ചെയ്യുന്നത് യഥാര്‍ഥ പോലീസുകാരുടെ ധര്‍മമല്ല.

നാട്ടുകാരുടെ പണം കീഴുദ്യോഗസ്ഥരെക്കൊണ്ടു പിരിപ്പിച്ച് പല പരിപാടികളും നടത്തി ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയുണ്ടാക്കി പേരെടുക്കാന്‍ ശ്രമിക്കുന്ന ഉയര്‍ന്ന ‘publictiy’ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ജനനായകന്മാര്‍ക്ക് കഴിയാത്തത് ഉപദേശകരുടെ കുറവ് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തലപ്പത്തിരിക്കുന്ന ഡി.ജി.പി കര്‍ക്കശക്കാരനായിരുന്നാല്‍ മാത്രമേ ജില്ലാ പോലീസ് മേധാവി അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്‍വഹിക്കുകയുള്ളു. അപ്പോള്‍ അവര്‍ തന്റെ താഴെ ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി മാരെയും സി.ഐമാരെയും വെറുതെയിരിക്കാന്‍ അനുവദിക്കാതെ എപ്പോഴും ഓര്‍മപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കും. അങ്ങനെയൊരു സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ കൃത്യസമയത്ത് പഠിച്ച് ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകും.

 

 

Related posts