കോഴിക്കോട്: സ്പെഷല്‍ ബ്രാഞ്ച് എസിപി സുദര്‍ശനെതിരേ യുവതിയുടെ പരാതി. കോഴിക്കോട് സിവില്സ്റ്റേഷന് യുകെ റസിഡന്‍സി നാലില്‍ താമസിക്കുന്ന ആതിര കൃഷ്ണനാണ് നോര്‍ത്ത് ഐജിക്ക് പരാതിനല്‍കിയത്.
യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഞാന്‍ തനിച്ച് താമസിക്കുന്ന ഫ്ളാറ്റില്‍ കയറി ചോദ്യം ചെയ്തു മൊഴിയെടുക്കുകയും പല മറുപടികളും രേഖപ്പെടുത്താതിരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
അതില്‍ ഒപ്പു വയ്പ്പിക്കുകയും ചെയ്തു. മൊഴിയുടെ പകര്‍പ്പ് തന്നില്ല. ‘എന്‍ക്വയറി കഴിയട്ടെ, എന്നിട്ട് നോക്കാം’ എന്നാണ് പറഞ്ഞത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഏ.വി. ജോര്‍ജ് സാറിനെ വിളിച്ച് മൊഴി പകര്‍പ്പ് തരനുള്ള നടപടി സ്വീകരിക്കണമെന്നഭ്യര്ഥിച്ചപ്പോഴും ‘എന്‍ക്വയറി കഴിഞ്ഞിട്ടേ തരാന്‍ പറ്റൂ’ എന്ന് തന്നെ പറഞ്ഞു.
തുടര്‍ന്ന് ഡിസിപി. സുജിത് ദാസ് സാറിനെ വിളിച്ച് പരാതി പറഞ്ഞു. അദ്ദേഹം അവധിയാണെന്നും വന്നിട്ട് പരിഹാരമുണ്ടാക്കാം എന്നും പറഞ്ഞു. രാവിലെ ഡിസിപി സാറിനും കമ്മീഷണര്‍ സാറിനും മെയില്‍ ചെയ്തതിനെത്തുടര്‍ന്ന് മൊഴിയുടെ പകര്‍പ്പ് അയച്ചു തന്നു.
മൊഴി വായിച്ച് നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് പരാതിക്കാരിക്ക് അനുകൂലമായ രീതിയില്‍ അവരുടെ വാക്കുകള്‍ ഉപയോഗിച്ച് എന്റെ മൊഴിയായി രേഖപ്പെടുത്തി.
ഫോട്ടോയില്‍ കാണുന്നതും പോലെയല്ലല്ലോ നേരില്‍ എന്ന് എസിപി അധിക്ഷേപിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.